മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാൻ ശ്രമിക്കുന്നു: ശശി തരൂർ

single-img
16 December 2021

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കോൺഗ്രസ് നേതാവ് ശശി തരൂര്‍ എം.പി.
കേരളത്തിലേക്ക് ഏതാണ് വ്യവസായികളെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്ന് തരൂര്‍ പറഞ്ഞു. ഇന്ന് നടന്ന തിരുവനന്തപുരം ലുലുമാളിന്റെ ഉദ്ഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമര്‍ശമുണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നത്. ഇത് നല്ലകാര്യമാണെന്ന് തരൂര്‍ പറഞ്ഞു. ” കേരളത്തിലേക്ക് വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കുന്നു. അത് വലിയ കാര്യമാണ്. ഐക്യരാഷ്ട്രസഭയില്‍ നിന്നും തിരിച്ചെത്തിയതിന് ശേഷം കേരളത്തിലേക്ക് വ്യവസായികളെ എത്തിക്കാന്‍ താന്‍ ശ്രമം നടത്തിയിരുന്നു.
എന്നാൽ ആ സമയം നിക്ഷേപകര്‍ക്ക് കേരളത്തിലേക്ക് എത്താന്‍ ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ അങ്ങനെയല്ല.” – അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പറയുന്നതുപോലെ വലിയ നിക്ഷേപകര്‍ക്കൊപ്പം ചെറുകിട- ഇടത്തരം സംരംഭകര്‍ക്കും കേരളത്തില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും ശശി തരൂര്‍ തന്റെ സംഭാഷണത്തിൽ കൂട്ടിചേര്‍ത്തു.