ഡൽഹിയിലെ അക്ബര്‍ റോഡിന് ബിപിന്‍ റാവത്തിന്റെ പേര് നൽകണം; ആവശ്യവുമായി ബിജെപി

single-img
14 December 2021

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ അക്ബര്‍ റോഡ് അന്തരിച്ച പ്രഥമ സംയുക്തസൈനിക മേധാവി ബിപിന്‍ റാവത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി. ഈ ആവശ്യവുമായി ബിജെപിയുടെ മീഡിയ സെല്‍ മേധാവി ഡൽഹിയുടെ മുനിസിപ്പല്‍ കൗണ്‍സിലിന് കത്ത് നൽകുകയും ചെയ്തു.

‘നമ്മുടെ രാജ്യത്തിന്റെ ആദ്യത്തെ സംയുക്തസൈനിക മേധാവിയുടെ ഓര്‍മകള്‍ എക്കാലവും നിലനില്‍ക്കുന്നതിനായി ഡൽഹിയിലുള്ള അക്ബര്‍ റോഡ് ബിപിന്‍ റാവത്തിന്റെ പേരില്‍ പുനര്‍നാമകരണം ചെയ്യണം. അങ്ങിനെ ചെയ്യുന്നത് അദ്ദേഹത്തിനുള്ള യഥാര്‍ത്ഥ ആദരാഞ്ജലിയാവുമെന്നാണ് ഞാന്‍ കരുതുന്നത്,’ കൗണ്‍സിലിനെഴുതിയ കത്തില്‍ ബിജെപിയുടെ മീഡിയ സെല്‍ മേധാവി നവീന്‍ കുമാര്‍ ജിന്‍ഡാല്‍ കത്തില്‍ ആവശ്യപ്പെടുന്നു.

അക്ബര്‍ ഇന്ത്യയിലേക്ക് അതിക്രമിച്ചുകയറിയ ആളാണെന്നും രാജ്യത്തെ തന്നെ പ്രധാനമായ റോഡിന് ഇങ്ങിനെയൊരുകടന്നുകയറ്റക്കാരന്റെ പേരല്ല നല്‍കേണ്ടതെന്നും, ബിപിന്‍ റാവത്തിന്റെതായിരിക്കണമെന്നും ജിന്‍ഡാല്‍ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.