ചൈനയിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചു; ആദ്യ മരണം ബ്രിട്ടനില്‍

single-img
13 December 2021

ഇതാദ്യമായി ചൈനയിലും കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. വടക്കന്‍ ചൈനയിലുള്ള പ്രശസ്ത തുറമുഖ നഗരമായ ടിയാന്‍ജിനിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 9ന് വിദേശത്തുനിന്നെത്തിയ ആള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഈ വ്യക്തി ഇപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ലോകത്ത് ഒമിക്രോണ്‍ ബാധിച്ചുളള ആദ്യ മരണം ബ്രിട്ടനില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു .

ഏതാനും ദിവസങ്ങൾക്ക് മുൻപ് ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിതിന് ശേഷം ആദ്യമായാണ് ലോകത്ത് മരണം സ്ഥിരീകരിക്കുന്നത്. ഏന്നാൽ മരണം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. ബ്രിട്ടനില്‍ ഇപ്പോൾത്തന്നെ ഏകദേശം 3137 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുളളത്.