കര്‍ണാടകയില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിട്ട് ഹിന്ദുത്വ- വലതുപക്ഷ സംഘങ്ങള്‍

single-img
13 December 2021

ക്രിസ്ത്യാനികള്‍ക്കെതിരെ ആക്രമണവുമായി കർണാടകയിൽ വലതുപക്ഷ സംഘടനകള്‍. മതപരിവര്‍ത്തനം ആരോപിച്ച് ഹിന്ദുത്വ സംഘടനകൾ കര്‍ണാടകയിലെ കോലാറില്‍ ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ക്ക് തീയിടുകയായിരുന്നു. എന്നാൽ, ഇത്തരത്തിൽ ആക്രമണം നടത്തിയവരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

സമൂഹത്തിൽ അസ്വാരസ്യം ഉണ്ടാക്കുന്ന മതപരമായ ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. ഓരോ വീടുകളിലും കയറിയിറങ്ങി വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കരുതെന്ന് ഞങ്ങള്‍ ക്രിസ്ത്യന്‍ സമൂഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്- എന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, തങ്ങൾ മതഗ്രന്ഥങ്ങള്‍ കത്തിച്ചിട്ടുണ്ടെന്ന് വലതുപക്ഷ സംഘടനാംഗങ്ങള്‍ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. തങ്ങളുടെ അയല്‍വീടുകളിൽ പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും ക്രിസ്തുമതത്തെക്കുറിച്ച് പ്രചരിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് മതഗ്രന്ഥം കത്തിച്ചതെന്നാണ് ഇവർ ഉയർത്തുന്ന വാദം.