ഫഹദിലെ അഭിനേതാവിനോട് വലിയ ബഹുമാനം; ഫഹദ് തനിക്ക് സഹോദരനെ പോലെയെന്ന് അല്ലു അർജുൻ

single-img
13 December 2021

മലയാള നടൻ ഫഹദ് ഫാസിൽ തനിക്ക് സഹോദരനെ പോലെയാണെന്ന് അല്ലു അർജുൻ. ഫഹദ് ഫാസിലെ അഭിനേതാവിനോട് തനിക്ക് വലിയ ബഹുമാനമാണെന്നും ഇനിയും അദ്ദേഹത്തെ നേരിൽ കാണണമെന്നും പുതിയ ചിത്രമായ പുഷ്പയുടെ പ്രീ റിലീസ് ഇവന്റിൽ അല്ലു അർജുൻ പറഞ്ഞു.

സുകുമാർ സംവിധാനം ചെയ്ത പുഷ്പായിൽ സംഗീതം നിർവഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. അല്ലുവിനെ വാക്കുകൾ ഇങ്ങിനെ: ‘ഇതാ, മറ്റൊരു നാട്ടിൽ നിന്നുമുള്ള എന്റെ സഹോദരനാണ് ഫഹദ് ഫാസിൽ. ഈ സിനിമയിൽ ഭൻവർ സിംഗ് ശിഖാവത്തായി ഫഹദ് വേഷമിട്ടതിൽ വളരെ സന്തോഷമുണ്ട്.

അദ്ദേഹത്തെ ഇനിയും നേരിൽ കാണണമെന്നാണ് ആഗ്രഹം. ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ലൈവ് പർഫോമൻസ് കാണുന്നത് രസമാണ്. പ്രേക്ഷകർക്ക് ഞങ്ങൾ രണ്ടുപേരുടേയും പ്രകടനം ഇഷ്ടപ്പെടുമെന്ന് കരുതുന്നു.’