അധിക്ഷേപ പരാമർശം; അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പോലീസ് കേസെടുത്തു

single-img
11 December 2021

മന്ത്രി മുഹമ്മദ് റിയാസിനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിക്കെതിരെ കേസെടുത്തു. അബ്ദുറഹ്മാൻ കല്ലായിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഎം പരപ്പനങ്ങാടി ലോക്കൽ കമ്മറ്റി മെമ്പർ എപി മുജീബ് നൽകിയ പരാതിയിലാണ് വെളളയിൽ പൊലീസ് കേസെടുത്തത്.

മുസ്ലിം ലീഗ് കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു അബ്ദുറഹിമാൻ കല്ലായിയുടെ പ്രസംഗം. പരാമർശം വിവാദമായതോടെ, സംഭവത്തിൽ അബ്ദുറഹ്മാൻ കല്ലായി മാപ്പ് പറഞ്ഞിരുന്നു.