പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്താനാവില്ല; ഹൈക്കോടതിയിൽ ആവർത്തിച്ച് കേന്ദ്രസർക്കാർ

single-img
9 December 2021

രാജ്യത്തെ പെട്രോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ ഉൾപ്പെടുത്താനാവില്ലന്ന് കേന്ദ്ര സർക്കാർ കേരളാ ഹൈക്കോടതിയിൽ ആവർത്തിച്ച് വ്യക്തമാക്കി. ഇത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഭീമമായ നഷ്ടം കണക്കിലെടുത്ത് ബോധപൂർവം എടുത്ത തീരുമാനമാണന്നും കേന്ദ്രം അറിയിച്ചു.

നേരത്തെ പെടോളിയം ഉത്പ്പന്നങ്ങളെ ജിഎസ്ടിയുടെ പരിധിയിൽ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നതിൽ ചർച്ചയും മതിയായ കാരണങ്ങളും വേണമെന്ന് ചൂണ്ടിക്കാട്ടി വിശദീകരണം നൽകാൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടിരുന്നു.

നിലവിൽ പെട്രോളും ഡീസലും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പ്രദേശ് ഗാന്ധി ദർശൻ വേദി സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കോവിഡ് വ്യാപന കണക്കിലെടുത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുനരുന്ധാരണ പാക്കേജുകൾ പ്രഖ്യാപിക്കുന്ന സാഹചര്യമാണുള്ളതെന്നും കേന്ദ്രം അറിയിച്ചു.