നാ​ഗാ​ലാ​ൻ​ഡ് വെടിവെപ്പ്: ഗ്രാമീണരുടെ മൃ​ത​ദേ​ഹ​ങ്ങ​ൾ സൈന്യം ടാ​ർ​പോ​ളി​ൻ ഷീ​റ്റ്​ കൊ​ണ്ട്​ മ​റ​ച്ച്​ ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റാ​ൻ ​ശ്ര​മി​ച്ചതായി റി​പ്പോ​ർ​ട്ട്

single-img
8 December 2021

കഴിഞ്ഞ വാരത്തിൽ നാ​ഗാ​ലാ​ൻ​ഡി​ലെ മോ​ണി​ൽ വെ​ടി​വെ​ക്കും മു​മ്പ് ട്രാക്കിൽ സഞ്ചരിക്കുന്ന​ ഗ്രാ​മീ​ണ​രെ തി​രി​ച്ച​റി​യാ​ൻ സൈ​ന്യം ശ്ര​മം ന​ട​ത്തി​യി​ല്ലെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ ടാ​ർ​പോ​ളി​ൻ ഷീ​റ്റ്​ കൊ​ണ്ട്​ മ​റ​ച്ച്​ പ​ട്ടാ​ള ക്യാ​മ്പി​ലേ​ക്ക്​ മാ​റ്റാ​ൻ ​ശ്ര​മി​ച്ചെ​ന്നും റി​പ്പോ​ർ​ട്ട്. ​സംഭവം വിവാദമായപ്പോൾ കൊ​ല​പാ​ത​ക​ത്തെ കു​റി​ച്ച്​ അ​ന്വേ​ഷി​ച്ച ഡി.ജി​പി ലോ​ങ്‌​കു​മാ​റും ക​മീ​ഷ​ണ​ർ റൊ​വി​ലാ​റ്റു​വോ മോ​റും സം​യു​ക്​​ത​മാ​യി സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ച്ച റി​​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യക്തമാക്കിയിരിക്കുന്നത്. ​

ഈ മാസം നാ​ലി​ന് വൈ​കീ​ട്ട്​ 4.10ന്​ ​തി​രു​വി​ലെ ക​ൽ​ക്ക​രി ഖ​ന​ന ജോ​ലി ക​ഴി​ഞ്ഞ് പി​ക്അ​പ് ട്ര​ക്കി​ൽ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ആ​റ് സാധാരണക്കാരായ​ ഗ്രാ​മീ​ണ​രെ തി​രി​ച്ച​റി​യാ​ൻ ശ്ര​മി​ക്കാ​തെ 21ാം പാ​രാ സ്പെ​ഷ​ൽ ഫോ​ഴ്സ​സ്​ പ​തി​യി​രു​ന്ന് വെ​ടി​വെ​ക്കുകയായിരുന്നു. ഇതിൽ കൊ​ല്ല​പ്പെ​ട്ട​വ​രെ​ല്ലാം നി​രാ​യു​ധ​രാ​യ സാ​ധാ​ര​ണ​ക്കാ​രാ​ണ്. ഇ​വ​രി​ൽ ആ​റു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.

തൊട്ടു പിന്നാലെ തന്നെ വെ​ടി​യൊ​ച്ച കേ​ട്ട് ഗ്രാ​മ​വാ​സി​ക​ൾ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ൾ സൈ​ന്യം ഗ്രാ​മീ​ണ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ടാ​ർ​പോ​ളി​ൻ ഷീ​റ്റ് കൊ​ണ്ട്​ പൊ​തി​ഞ്ഞ് മ​റ്റൊ​രു പി​ക്അ​പ് ട്ര​ക്കി​ൽ ക​യ​റ്റി പ​ട്ടാ​ള ക്യാ​മ്പി​ലേ​ക്ക് മാ​റ്റാ​ൻ​ശ്ര​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി. ഇതോടുകൂടി ഗ്രാ​മ​വാ​സി​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. രോ​ഷാ​കു​ല​രാ​യ ആ​ളു​ക​ൾ സു​ര​ക്ഷാ​സേ​ന​യു​ടെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​യി​ടുകയും ചെയ്തു.

ഇതിനെതു​ട​ർ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഗ്രാ​മ​വാ​സി​ക​ൾ​ക്ക് നേ​രെ വീ​ണ്ടും വെ​ടി​യു​തി​ർ​ത്തു. ഇ​ത് ഏ​ഴ് ഗ്രാ​മീ​ണ​രു​ടെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചു. തീ​ർ​ത്തും വി​വേ​ച​ന​ര​ഹി​ത​മാ​യാ​ണ്​ സേ​ന വെ​ടി​യു​തി​ർ​ത്ത​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സംഭവത്തിലെ ദൃ​ക്‌​സാ​ക്ഷി​ക​ളെ ഉ​ദ്ധ​രി​ചാണ്​ റി​പ്പോ​ർ​ട്ട് തയാറാക്കിയത്. രോ​ഷാ​കു​ല​രാ​യ ജ​ന​ക്കൂ​ട്ടം തം​നാ​ൻ വാ​ർ​ഡി​ലെ 27 അ​സം റൈ​ഫി​ൾ​സ് ക്യാ​മ്പി​ലേ​ക്ക് പോ​കും മു​മ്പാ​ണ്​ കൊ​ന്യാ​ക് യൂ​നി​യ​ൻ ഓ​ഫി​സ് ത​ക​ർ​ത്ത​ത്. ജ​ന​ക്കൂ​ട്ടം ക്യാ​മ്പി​ലേ​ക്ക്​ ക​ല്ലെ​റി​യു​ക​യും വ​സ്തു​വ​ക​ക​ൾ ന​ശി​പ്പി​ക്കു​ക​യും മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് തീ​യി​ടു​ക​യും ചെ​യ്തു.

അബദ്ധം സംഭവിച്ചതായി മനസ്സിലായിട്ടും അ​സം റൈ​ഫി​ൾ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​കാ​ശ​ത്തേ​ക്ക് വെ​ടി​യു​തി​ർ​ത്ത​ത് ജ​ന​ക്കൂ​ട്ട​ത്തെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ച​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.ഒ​രു മ​ണി​ക്കൂ​റി​ന് ശേ​ഷം, അ​സം റൈ​ഫി​ൾ​സിന്റെ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം റൗ​ണ്ട് വെ​ടി​വെ​പ്പിന്റെ ഫ​ല​മാ​യി ജ​ന​ക്കൂ​ട്ടം ചി​ത​റി​യോ​ടി.