ബിപിൻ റാവത്ത് അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണ; 2015ൽ ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് രക്ഷപെട്ടത് അത്ഭുതകരമായി

single-img
8 December 2021

രാജ്യത്തിന്റെ ആദ്യസംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഹെലികോപ്റ്റർ അപകടത്തിൽ പെടുന്നത് രണ്ടാം തവണ. നേരത്തെ 2015 ഫെബ്രുവരി മൂന്നിന് നാഗാലാൻഡിലെ ധിമാപൂരില്‍ നടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് റാവത്ത് രക്ഷപ്പെട്ടത്.

പറന്നുയർന്ന ഉടൻ തന്നെ ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്താദ്യമായി മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്.

ഇന്ത്യയുടെ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും കേന്ദ്ര സർക്കാരിന്‍റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമാണ് അദ്ദേഹത്തിന്‍റെ പ്രധാന ചുമതല. ഇന്ത്യൻ ചരിത്രത്തിലെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയാണ് ബിപിന്‍ റാവത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ എല്ലാവരുമായും ഇദ്ദേഹത്തിന്റെ അടുപ്പം ശ്രദ്ധേയമാണ്. അതേസമയം, കരസേനാ മേധാവിയായിരിക്കെ രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്യമായി നിലപാടെടുക്കാന്‍ അദ്ദേഹം മടി കാണിച്ചിരുന്നില്ല.