ഒരു യഥാർത്ഥ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ മരണം വല്ലാതെ വേദനിപ്പിക്കുന്നു; ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി

single-img
8 December 2021

ഇന്ത്യയുടെ ആദ്യസംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്നിയുടെയും അപ്രതീക്ഷിത നിര്യാണത്തിന്റെ ഞെട്ടലിലാണ് ഇപ്പോൾ രാജ്യം. അതേസമയം, ജനറൽ ബിപിൻ റാവത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി.

മികച്ച ഒരു സൈനികനായിരുന്നു ജനറൽ വിപിൻ റാവത്ത്. ഒരു യഥാർത്ഥ ദേശസ്‌നേഹിയായ അദ്ദേഹത്തിന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ വാക്കുകൾ: ‘മികച്ച ഒരു സൈനികനായിരുന്നു ജനറൽ വിപിൻ റാവത്ത്. നമ്മുടെ സായുധ സേനയെയും സേന ഉപകരണങ്ങളെയും നവീകരിക്കുന്നതിന് യഥാർത്ഥ ദേശസ്‌നേഹിയായ അദ്ദേഹം വളരെയധികം സംഭാവന നൽകി.

അദ്ദേഹത്തിന്റെ ഉൾക്കാഴ്‌ചയും കാഴ്‌ചപ്പാടുകളും അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.’