ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു; വ്യോമസേന മരണം സ്ഥിരീകരിച്ചു

single-img
8 December 2021

ഊട്ടിയിലെ കുന്നൂരിനു സമീപം സൈനിക ഹെലികോപ്റ്റർ തകർന്ന അപകടത്തിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. ഈവിവരം ഇന്ത്യൻ വ്യോമസേനയാണ് അല്പം മുൻപ് മാത്രം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ സൈനിക ഹെലികോപ്റ്റർ തകർന്ന് 14 യാത്രക്കാരിൽ 13 പേരും മരിച്ചെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ഹെലികോപ്റ്ററിൽ ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻ്റെ ഭാര്യ മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഉണ്ടായിരുന്നതെന്ന് സൈനിക വൃത്തങ്ങൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു.

ഇവരിൽ ഒരാൾ മാത്രമാണ് നിലവിൽ ജീവനോടെയുള്ളതെന്നാണ് റിപ്പോർട്ട്. അതേസമയം, പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നത് ആരാണെന്ന് ഇതുവരെ സൈന്യം വ്യക്തമാക്കിയിട്ടില്ല.ബ്രിഗേഡിയർ എൽ.എസ്.ലിഡർ, ലെഫ്റ്റനന്റ് കേണൽ ഹർജിന്ദർ സിംഗ്, നായിക്മാരായ ഗുരുസേവക് സിംഗ്, ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായി തേജ, ഹവിൽദാർ സത്പാൽ തുടങ്ങിയവരാണ് ബിപിൻ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഊട്ടി കുന്നൂരിനു സമീപമാണ് ബുധനാഴ്ച ഉച്ചയോടെ സൈനിക ഹെലികോപ്ക്ടർ തകർന്ന് വീണത്.