വാക്സീൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണം: മുഖ്യമന്ത്രി

single-img
7 December 2021

സംസ്ഥാനത്തെ ഇതുവരെ വാക്സീൻ എടുക്കാത്ത അധ്യാപകർ ഉടൻ വാക്സീൻ എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . നമ്മുടെ ആരോഗ്യസംവിധാനങ്ങൾ സജ്ജമായത് കൊണ്ടാണ് കൊവിഡ് വ്യാപനം പിടിച്ചു നിർത്താനായാതെന്ന് അവകാശപ്പെട്ട പിണറായി കൊവിഡ് കേസുകൾ ഇപ്പോഴും ഉയർന്ന് നിൽക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേർ ഇവിടെയുള്ളത് കൊണ്ടാണെന്നും കൂട്ടിച്ചേർത്തു.

ഏത് കാര്യത്തിന് വ്യത്യസ്ത അഭിപ്രായം ഉള്ളവർ ഉണ്ട്. വാക്സീൻ എടുക്കാത്തവർ രോഗികളായാൽ ചെലവ് സ്വയം വഹിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം, ഇനിയും വാക്സീൻ എടുക്കാത്തവർ എത്രയും പെട്ടന്ന് വാക്സീൻ എടുക്കണം. കൊവിഡ് എറ്റവും മൂർച്ഛിചപ്പോഴും നമ്മുടെ ശേഷിക്കപ്പുറം രോഗം പോയില്ലെന്ന് മുഖ്യമന്ത്രി ഓർമ്മപ്പെടുത്തുന്നു.

നമ്മുടെ ആരോഗ്യ സംവിധാനങ്ങൾ അത്ര മികച്ചതായതിനാലാണ് എറ്റവും കുറഞ്ഞ മരണ നിരക്ക് നിലനിർത്താനായത്. കേരളത്തിൽ ഇത് വരെ 96 ശതമാനം പേർ ആദ്യ ഡോസും, 65 ശതമാനം പേർ രണ്ടാം ഡോസും വാക്സീൻ എടുത്തു. പതിനഞ്ചാം തീയതിക്കുള്ളിൽ രണ്ടാം ഡോസ് പൂർത്തിയാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപിക്കുന്നു എന്നു ചിലർ പറയുന്നുണ്ട്. കൊവിഡ് ബാധിക്കാത്ത നിരവധി പേർ കേരളത്തിൽ ഉള്ളതു കൊണ്ടാണിതെന്നാണ് പിണറായി വിജയൻ്റെ വിശദീകരണം. എല്ലായിടത്തും വലിയ കൊവിഡ് ബാധ ഉണ്ടായപ്പോൾ നമ്മൾ പ്രതിരോധം തീർത്തു, കുറ്റപ്പെടുത്തുന്നവർക്ക് ഇത് മനസ്സിലാകാത്തതു കൊണ്ടല്ല അവർ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.