പിണറായിയുടെ ഉളുപ്പില്ലാത്ത ഉറപ്പ്, കുറുപ്പിൻ്റെ ഉറപ്പു പോലെയാണ്: പികെ അബ്ദുറബ്ബ്

single-img
7 December 2021

സംസ്ഥാനത്തെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി പറഞ്ഞ നിലപാടുകളെ വിമർശിച്ചുകൊണ്ട് മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ പികെ അബ്ദുറബ്ബ്. കേവലം ഉറപ്പുകൾ നൽകി നിരന്തരം മുസ്ലിം ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ്സഖാവ് പിണറായയെന്നും പിണറായിയുടെ ഉളുപ്പില്ലാത്ത ഉറപ്പ്, കുറുപ്പിൻ്റെ ഉറപ്പു പോലെയാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

ഉറപ്പില്ലാത്ത ഉറപ്പുമായി ചങ്കുറപ്പില്ലാത്ത സർക്കാർ വീണ്ടും..

മാധ്യമ പ്രവർത്തകൻ KM ബഷീർ കൊലക്കേസിൽ ഉറപ്പു കിട്ടിയതു പോലെ,
പൗരത്വ ബില്ലിനെതിരെ സമരം ചെയ്തവർക്കെതിരായ കേസുകൾ പിൻവലിക്കുമെന്ന് ഉറപ്പു കിട്ടിയതു പോലെ, 80:20 വിഷയത്തിൽ ഉറപ്പു കിട്ടിയതു പോലെ മറ്റൊരു ഉറപ്പു കൂടി കിട്ടിയിട്ടുണ്ട്.

കേവലം ഉറപ്പുകൾ നൽകി നിരന്തരം മുസ്ലിം ന്യൂനപക്ഷങ്ങളെ വഞ്ചിക്കുകയാണ്സഖാവ് പിണറായി. പിണറായിയുടെ ഉളുപ്പില്ലാത്ത ഉറപ്പ്, കുറുപ്പിൻ്റെ ഉറപ്പു പോലെയാണ്. വഖഫ് നിയമനങ്ങൾ പി.എസ്.സിക്കു വിടാനുള്ള തീരുമാനം പിൻവലിക്കും വരെ മുസ്ലിം ലീഗ് സമരരംഗത്തുണ്ടാവും. അക്കാര്യമുറപ്പാണ്..!


ഡിസംബർ 9 ന് കോഴിക്കോട് പച്ചക്കടലാവും, ഇടതു സർക്കാറിൻ്റെ വഞ്ചനക്കെതിരെയുള്ള
താക്കീതാവും ലീഗിൻ്റെ വഖഫ് സംരക്ഷണ സമ്മേളനം. ചലോ, ചലോ കോഴിക്കോട്.