ശനിയും ഞായറും അവധി; യുഎഇയിൽ ഇനി ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തി ദിവസം

single-img
7 December 2021

ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തിദിവസമാക്കി യുഎഇയില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ മാറ്റം. ആഴ്ചയില്‍ നാലര ദിവസം മാത്രം പ്രവര്‍ത്തിദിവസമാക്കിയുള്ളഅധികൃതർ പുതിയ പ്രഖ്യാപനം ചൊവ്വാഴ്ച പുറത്തുവിട്ടു. ഇനിമുതൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും രാജ്യത്ത് വാരാന്ത്യം ആരംഭിക്കുക.

അതേപോലെ തന്നെ, വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും ശനി, ഞായര്‍ ദിവസങ്ങളും ഇനിമുതല്‍ അവധി ദിവസങ്ങളായിരിക്കും. സർക്കാരിന്റെ കീഴിൽ വരുന്ന എല്ലാ ഡിപ്പാര്‍ട്ട്‌മെന്റുകളും 2022 ജനുവരി മുതല്‍ പുതിയ വാരാന്ത്യരീതിയിലേയ്ക്ക് മാറും.

ലോകരാജ്യങ്ങളിൽ ശരാശരി പ്രവര്‍ത്തിദിവസം ആഴ്ചയിൽ അഞ്ച് ആണ്. ഈ പശ്ചാത്തലത്തിൽ ലോകശരാശരിയേക്കാള്‍ കുറഞ്ഞ ദേശീയ പ്രവര്‍ത്തിദിവസം നടപ്പില്‍ വരുത്തുന്ന ആദ്യ രാജ്യമായി യുഎഇ മാറിയിരിക്കുകയാണ്.