മഥുരയിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിങ്ങൾ ഹിന്ദുക്കള്‍ക്ക് കൈമാറണം; ആവശ്യവുമായി യുപി മന്ത്രി

single-img
7 December 2021

യുപിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്വേഷ പ്രസം​ഗവുമായി യുപി മന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. സംസ്ഥാനത്തെ മഥുരയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പള്ളി മുസ്ലിംകള്‍ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്നാണ് ഇന്ന് യുപി പാർലമെന്ററികാര്യ മന്ത്രി ആവശ്യപ്പെട്ടത്. നിലവിൽ അയോധ്യയിലെ പ്രശ്‌നങ്ങൾക്ക് കോടതിയിൽ പരിഹാരം കണ്ടെങ്കിലും മഥുരയും വാരണാസിയും ഹിന്ദുക്കളെ മുറിവേല്‍പ്പിച്ചരിക്കുകയാണെന്നും സ്വരൂപ് പറഞ്ഞു.

രാജ്യത്തെ ഓരോ ഹിന്ദുവിനെയും വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന മഥുരയിലെ വെളുത്ത കെട്ടിടം കോടതിയുടെ സഹായത്തോടെ നീക്കം ചെയ്യപ്പെടുന്ന നാൾ വരുമെന്നും സ്വരൂപ് ശുക്ല കൂട്ടിച്ചേർത്തു. നമ്മുടെ രാജ്യത്തുള്ള എല്ലാ മുസ്ലിംകളും മതം മാറിയതാണ്.

കാരണം, അവരുടെ ചരിത്രം നോക്കുകയാണെങ്കില്‍, 200, അല്ലെങ്കിൽ 250 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ പൂര്‍വികര്‍ ഹിന്ദു മതത്തില്‍ നിന്ന് മുസ്ലിം മതത്തിലേക്ക് മാറിയതാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ഇപ്പോൾ അവരെല്ലാവരും ഘര്‍വാപസി നടത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ആനന്ദ് സ്വരൂപ് ശുക്ല കൂട്ടിചേർത്തു