ഒമിക്രോൺ ഭീതി; മഹാരാഷ്ട്രയിലെത്തിയ നൂറിലധികം വിദേശികളെ കണ്ടെത്താനായില്ല

single-img
7 December 2021

ഇന്ത്യയിലെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നതിനിടെ മഹാരാഷ്ട്രയിലെത്തിയ നൂറിലധികം വിദേശികളെ കണ്ടെത്താനായില്ല. സംസ്ഥാനത്തെ താനെയില്‍ എത്തിയ 295 വിദേശികളില്‍ 109 പേരുമായി ബന്ധപ്പെടാനാകുന്നില്ലെന്നാണ് കല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചത്.

ഇവരില്‍ പലരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. മാത്രമല്ല, ഇവര്‍ നല്‍കിയ വിലാസത്തില്‍ അന്വേഷിക്കുമ്പോള്‍ വീടുകള്‍ പൂട്ടിയിട്ട നിലയിലാണ്. ഹൈറിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തുടർന്നുള്ള എട്ടാമത്തെ ദിവസം കോവിഡ് ടെസ്റ്റ് ചെയ്യാം. നേരത്തെ മുംബൈയില്‍ രണ്ട് പേര്‍ക്കു കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 10 ആയി ഉയര്‍ന്നിട്ടുണ്ട്.