പി ജയരാജനെ കൊലയാളി എന്ന് വിളിച്ച കേസ്; കെകെ രമയെ കോടതി കുറ്റവിമുക്തയാക്കി

single-img
7 December 2021

അവസാന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര യിൽ നീന്നുള്ളസിപിഎം സ്ഥാനാർഥി പി ജയരാജനെ കൊലയാളി എന്ന് വിളിച്ചതിന് എതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ കേസിൽ ആർഎംപി നേതാവ് കെകെ.രമ എംഎൽഎയെ കോടതി കുറ്റവിമുക്തയാക്കി.

കോഴിക്കോട് ടൗൺ പൊലീസ് ചാർജ് ചെയ്ത കേസിലാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രമയെ കുറ്റവിമുക്തയാക്കിയത്. കെ കെ രമ ഇത്തരത്തിൽ ഒരു പരാമർശം നടത്തിയപ്പോൾ ജയരാജൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, പി ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുകയും രമ ചെയ്തെന്നാണ് കോടിയേരിയുടെ പരാതിയിൽ പറഞ്ഞിരുന്നത്.