പാതിരാത്രിയിൽ ഡാം തുറന്നുവിട്ട നടപടി മര്യാദകേട് ; തമിഴ്നാട് സർക്കാരിന്‍റേത് ശുദ്ധ പോക്രിത്തരം: എം എം മണി

single-img
6 December 2021

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാട് സർക്കാർ സ്വീകരിച്ചത് ശുദ്ധ പോക്രിത്തരമെന്ന് സിപിഎം നേതാവ് എം എം മണി. പാതിരാത്രിയിൽ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ട തമിഴ്നാടിന്‍റെ നടപടി മര്യാദകേടാണ്. കേന്ദ്ര സർക്കാരുകൾ എന്നും തമിഴ്നാടിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.

ഇതോടൊപ്പം മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിൽ കോൺഗ്രസ് നടത്തുന്ന സമരങ്ങൾക്കെതിരെയും എം എം മണി വിമർശനം ഉന്നയിച്ചു. കോൺഗ്രസ് സർക്കാരുകൾ അധികാരത്തിൽ വന്നപ്പോൾ ചെയ്യേണ്ടതൊന്നും ഇത്രയും കാലത്തിനിടയില്‍ ചെയ്തിട്ടില്ല. അവർ ഇരുന്നും കിടന്നും നിരങ്ങിയും ഭരിച്ചിട്ടും എന്താണ് ഈ വിഷയത്തില്‍ ചെയ്തത്.

സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആത്മാർഥതയില്ലാത്ത ആളാണ്. അതിനാൽ തന്നെ എം പിയും വി ഡി സതീശനുമെല്ലാം വീട്ടിൽ പോയിരുന്നു സമരം ചെയ്താൽ മതിയെന്നും എം എം മണി പറഞ്ഞു.