നാഗാലാൻഡിൽസൈനികരുടെ വെടിവെപ്പിനെ തുടർന്നുണ്ടായ സംഘർഷം രൂക്ഷമാകുന്നു; നിരോധനാഞ്ജന പ്രഖ്യാപിച്ചു

single-img
6 December 2021

നാഗാലാൻഡിൽ നടന്നാ സൈനികരുടെ വെടിവെപ്പിനെ തുടർന്ന് പതിമൂന്ന് ഗ്രാമീണർ കൊല്ലപ്പെട്ടതിന്പിന്നാലെ സംഘർഷം രൂക്ഷമാകുന്നു.സംസ്ഥാനത്തെ മോൺ ജില്ലയിൽ സുരക്ഷ ശക്തമാക്കുകയും ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിക്കുകയും ചെയ്തു.

ഇന്നലെ നടന്ന സംഘർഷത്തിൽ രണ്ട് പേർ കൂടി മരിക്കുകയുണ്ടായി. ഇതോടുകൂടി മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്കരിക്കും .

നാഗാലാൻഡ് മുഖ്യമന്ത്രിനെയ്ഫിയു റിയോ ഉൾപ്പെടെയുള്ളവർ ചടങ്ങിന് എത്തും. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് വിഘടനവാദികൾ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ മോണിലെ പലയിടങ്ങളിലും മെഴുകുതിരി പ്രതിഷേധം നടന്നു. സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വിവരങ്ങൾ തേടിയിട്ടുണ്ട്. വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.