മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ ഉയര്‍ത്തി; പുറത്തേക്ക് ഒഴുക്കുന്നത് സെക്കന്റില്‍ 12,654 ഘനയടി വെള്ളം

single-img
6 December 2021

ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ മുല്ലപ്പെരിയാർഅണക്കെട്ടിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി തമിഴ്‌നാട്.നിലവിൽ 9 സ്പില്‍വേ ഷട്ടറുകള്‍ 120 സെ.മീ ഉയര്‍ത്തിയിട്ടുണ്ട്.ഇതിലൂടെ സെക്കന്റില്‍ 12,654 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. 2021 ൽ ഇത്രയും അളവ് വെള്ളം തുറന്ന് വിടുന്നത് ഇതാദ്യമാണ്. അതേസമയം,ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

മാത്രമല്ല, പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശമുണ്ട്. ഇന്ന് ഡാമിലെ വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടര്‍ന്ന് നീരൊഴുക്ക് വര്‍ദ്ധി ച്ചതാണ് കൂടുതല്‍ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാന്‍ കാരണമായത്. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.