സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്: മുഖ്യമന്ത്രി

single-img
5 December 2021

സനാതന ധർമ്മം പ്രചരിപ്പിക്കാനല്ല ഗുരുദേവ ദർശനം പഠിപ്പിക്കാനാണ് എസ് എൻ ഡി പി യോഗം സ്ഥാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സനാതന ധർമ്മം പ്രചരിപ്പിക്കാനാണ് ഗുരുദേവൻ എസ് എൻ ഡി പി യോഗം സ്ഥാപിച്ചത് എന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി എസ് എൻ ഡി പി യോഗവേദിയിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

വെള്ളാപ്പള്ളി നടേശൻ എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ 25 വർഷം പൂർത്തിയാക്കിയതിൻ്റെ ഭാഗമായ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു. നമ്പൂരി മുതൽ നായാടി വരെയുള്ളവരെ ഒരുമിച്ച് നിർത്താൻ വെള്ളാപ്പള്ളി ശ്രമിച്ചത് സനാതന ധർമ്മം സംരക്ഷിക്കാനായിരുന്നു എന്നും മുരളീധരൻ പറഞ്ഞിരുന്നു.

അതേസമയം, കേരളം ലോകത്തിന് നൽകിയ അതുല്യ സംഭാവനയാണ് നാരായണ ഗുരുവിൻ്റെ
ദർശനങ്ങളെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
മതനിരപേക്ഷ സമൂഹമായി കേരളത്തെ നിലനിർത്താൻ യോഗ നേതൃത്വം ശ്രമിക്കണമെന്നും അതിന് വെള്ളാപ്പള്ളി നടേശൻ നേതൃത്വം നൽകണമെന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.