വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നു: മുഖ്യമന്ത്രി

single-img
5 December 2021

ജനങ്ങളിലേക്ക് വർഗീയത കുത്തിവയ്ക്കാൻ ആർഎസ്എസ് ശ്രമിക്കുന്നെന്ന രൂക്ഷ വിമർശനവുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. തലശേരിയിൽ ആർഎസ്എസ് നടത്തിയ പ്രകടനത്തിൽ കേൾക്കാൻ കഴിയാത്ത മുദ്രാവാക്യങ്ങൾ കേട്ടുവെന്നും വസ്ത്രം,ഭക്ഷണം തുടങ്ങിയവയിൽ ആർഎസ് എസ് കടന്നാക്രമണം നടത്തുന്നുവെന്നും മുഖ്യമന്ത്രി ഇന്ന് കുറ്റപ്പെടുത്തി.

ഹലാൽ വിവാദത്തിലൂടെ വിദ്വേഷം പടർത്തുകയാണ് ആർഎസ്എസ് ലക്ഷ്യമാക്കുന്നത്. മതനിരപേക്ഷത തകർക്കാൻ ആർഎസ്എസ് ബോധപൂർവം ശ്രമിക്കുന്നു. ആർഎസ്എസ്കാർ വർഗീയതയിൽ അഭിരമിക്കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണം ബിജെപിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയുടെ ഭാഗമായി നടത്തിയ റാലിക്കിടെ ബിജെപി പ്രവർത്തകർ ‘നിസ്‌കരിക്കാൻ പള്ളികളുണ്ടാകില്ല, ബാങ്കുവിളിയും കേൾക്കില്ല’ എന്ന പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നു.