എന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല; വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ലെന്ന് എഐഎംഐഎം എംഎല്‍എ

single-img
5 December 2021

രാജ്യത്തിന്റെ ദേശീയ ഗീതമായ വന്ദേമാതരം മതവിരുദ്ധമാണെന്ന് എഐഎംഐഎം എംഎല്‍എ അഖ്തറുല്‍ ഇമാന്‍. വന്ദേമാതരം ആലപിക്കാത്തത് ദേശവിരുദ്ധമല്ല ആലപിക്കുന്നതിന് എന്ത് പ്രാധാന്യമാണുളളതെന്നും അദ്ദേഹം ചോദിച്ചു.

വന്ദേമാതരം പാടുന്നതിന് വ്യക്തിപരമായി എതിരല്ല. പക്ഷെ തന്റെ മതപ്രകാരം വന്ദേ മാതരം ആലപിക്കാന്‍ പാടില്ല. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്കുകൾ: ‘വന്ദേമാതരം ആലപിക്കാത്തവര്‍ ദേശദ്രോഹികളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്. ഇത് പറയാന്‍ ആരാണ് നിങ്ങള്‍ക്ക് അവകാശം നല്‍കിയത്. നിങ്ങളുടെ അവകാശവാദങ്ങളെ അടിസ്ഥാനമാക്കിയല്ല രാഷ്ട്രം പ്രവര്‍ത്തിക്കുന്നത്.

ഞങ്ങള്‍ രാജ്യത്തിന്റെ ഭരണഘടനയെ പിന്തുടരുന്നു. സ്‌നേഹം പ്രചരിപ്പിക്കാനും മതം പിന്തുടരാനും ഭരണഘട അവകാശം നല്‍കിയിട്ടുണ്ട്’