കാട്ടുപന്നിയെ ഓടിക്കാൻ പോയ ആൾ കഴുത്തിൽ വെടിയേറ്റ് മരിച്ചു; അന്വേഷണവുമായി പോലീസ്

single-img
30 November 2021

വയനാട്ജില്ലയിലെ കമ്പളക്കാട് പാടത്ത് കാട്ടുപന്നിയെ ഓടിക്കാൻ പോയ ഒരാൾ വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശിയായ ജയനാണ് മരിച്ചത്. ഇയാളെ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറയുന്നത്. സംഭവ സമയം ജയന്റെ കൂടെ ഉണ്ടായിരുന്ന ബന്ധു ശരുൺ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം, ജയന് കഴുത്തിലാണ് വെടിയേറ്റതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. നെൽ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവരുടെ വിശദീകരണം. പക്ഷെ ഇവർ അവിടേക്ക് വേട്ടയ്ക്ക് പോയതാണെന്ന ആരോപണവുമുണ്ട്. കൂടുതൽ അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാൻ പറ്റൂവെന്നാണ് പൊലീസ് അറിയിക്കുന്നത്.