പത്ത് ദിവസത്തിനുള്ളിൽ 10 കോടി; ശബരിമല വരുമാനം മുന്നോട്ട്

single-img
27 November 2021

ഇക്കുറി മണ്ഡല കാലത്തിനായി ശബരിമല നട തുറന്ന്ആദ്യ പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു. ഇതിൽ അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. ഇതോടൊപ്പം നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളും വന്നതോടെ വരുമാനം ഇനിയും വർധിക്കുമെന്നാണ് ദേവസ്വം ബോർഡിന്റെ പ്രതീക്ഷ.

ഈ മാസം 16 മുതൽ 25 വരെയുള്ള പത്ത് ദിവസത്തുള്ളിൽ ശബരിമലയിൽ വരുമാനമായി ലഭിച്ചത് 10 കോടിയിലധികം രൂപയാണ്. അപ്പം, അരവണ വിൽപ്പനയിലൂടെയാണ് കൂടുതൽ വരുമാനം. നട വരവിലും വർധനയുണ്ടായി.

നേരത്തെ, ലേലത്തിൽ പോകാതിരുന്ന നാളീകേരം ഉൾപ്പെടെയുള്ളവ കഴിഞ്ഞ തവണ ലേലത്തിൽ പോയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ വർദ്ധനയുണ്ടായി. തിരക്ക് ഇനിയും വർദ്ധിക്കുന്നതോടെ ശബരിമല വരുമാനവും ഉയരുമെന്നാണ് പ്രതീക്ഷ.