ഒമിക്രോൺ; മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാർക്ക് വിലക്കുമായി ഖത്തര്‍ എയര്‍വേയ്‌സ്

single-img
27 November 2021

പുതിയ കൊവിഡ് വകഭേദം ഒമിക്രോൺ കണ്ടെത്തിയതിനെ തുടർന്ന് മൂന്ന് രാജ്യങ്ങളില്‍ നിന്ന് യാത്രക്കാരെ സ്വീകരിക്കില്ലെന്ന അറിയിപ്പുമായി ഖത്തര്‍ എയര്‍വേയ്‌സ് . വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ദക്ഷിണാഫ്രിക്ക, പിന്നെ സിബാംവെ, മൊസാംബിക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് വിമാനങ്ങളില്‍ അനുവദിക്കില്ലെന്നാണ് അറിയിപ്പ്.

ഈ തീരുമാനം ഉടനടി പ്രാബല്യത്തില്‍ വന്നതായും കമ്പനി സോഷ്യൽ മീഡിയകളിലൂടെ അറിയിച്ചു. തങ്ങൾ ആഗോള സ്ഥിതിഗതികള്‍ ഓരോ ദിവസവും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന നല്‍കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നുമാണ് കമ്പനി അറിയിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച ഖത്തര്‍ എയര്‍വേയ്‍സ് പുറത്തുവിട്ട അറിയിപ്പ് പ്രകാരം ദക്ഷിണാഫ്രിക്ക, സിംബാവെ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരുന്നു വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഇന്ന് ഈ പട്ടികയിലേക്ക് മൊസാംബികിനെക്കൂടി പുതിയതായി ഉള്‍പ്പെടുത്തുകയായിരുന്നു.