ഫോണെടുക്കുന്നില്ല; മന്ത്രി വീണ ജോര്‍ജിനെതിരെ സിപിഎമ്മില്‍ വിമര്‍ശനം

single-img
27 November 2021

സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ ഫോൺ എടുക്കാത്ത പേരിൽ വിമർശനം. സിപിഎം പത്തനംതിട്ട ഏരിയ കമ്മറ്റിയിലാണ് വിമര്‍ശനം ഉയർന്നത്. മന്ത്രി ഫോണെടുക്കുന്നില്ലെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും ബന്ധപ്പെടാനാകുന്നില്ലെന്നും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു.

മന്ത്രിസഭ അധികാരം ഏറ്റപ്പോൾ മന്ത്രി ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തതും ചിലര്‍ ഉയര്‍ത്തിക്കാട്ടി. ഇപ്പോൾ പത്തനംതിട്ട ഏരിയ കമ്മറ്റി അംഗമാണ് വീണ ജോര്‍ജ്. അതേസമയം, നേരത്തെ പത്തനംതിട്ട നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മറ്റികളിലും ഇടത് മുന്നണിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും എല്‍ഡിഎഫ് ടൗണ്‍ കമ്മറ്റിയിലും സമാന വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.