രാജ്യത്തെ ഉയർന്ന ദരിദ്ര സംസ്ഥാനങ്ങളായി യുപിയും ബീഹാറും ജാര്‍ഖണ്ഡും; ഏറ്റവും പിന്നിൽ കേരളം

single-img
26 November 2021

രാജ്യത്തെ ഏറ്റവും ഉയർന്ന ദരിദ്ര സംസ്ഥാനങ്ങളായി ബീഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശും മാറിയതായി നീതി ആയോഗിന്റെ കണക്കുകൾ. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരം, ബീഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്, ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ ഇത് 37.79 ശതമാനവുമാണ് .

അതേസമയം, മറ്റ് സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 36.65 ശതമാനവും മേഘാലയയില്‍ 32.67 ശതമാനവുമാണ് ദാരിദ്ര്യം. കേരളം (0.71 ശതമാനം), ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിങ്ങനെയാണ് തുടർന്നുള്ള സംസ്ഥാനങ്ങളിലെ കണക്ക്.

ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും യു.എന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും സംയുക്തമായി വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതി ശാസ്ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.