കോലി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ: മുൻ പാക് താരം മുഹമ്മദ് ആമിർ

single-img
26 November 2021

കോലി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആണെന്ന് പാകിസ്താൻ്റെ മുൻ പേസർ മുഹമ്മദ് ആമിർ. മത്സരങ്ങളിൽ കോലിക്കെതിരെ പന്തെറിയാൻ തനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ലെങ്കിലും അദ്ദേഹം തന്നെയാണ് ഇക്കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റർ എന്ന് ആമിർ പറയുന്നു.

തനിക്ക് സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനാണ് ഏറ്റവും ബുദ്ധിമുട്ട് തോന്നിയിട്ടുള്ളതെന്നും സീ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ആമിർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങിനെ: “എൻ്റെ അഭിപ്രായത്തിൽ, ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോലിയാണ്. അദ്ദേഹത്തിനെതിരെ പന്തെറിയാൻ എനിക്ക് ബുദ്ധിമുട്ട് തോന്നിയിട്ടില്ലെങ്കിലും കോലി തന്നെയാണ് ഇക്കാലത്തെ ഏറ്റവും മികച്ച ബാറ്റർ.

അതേസമയം, വ്യക്തിപരമായി സ്റ്റീവ് സ്മിത്തിനെതിരെ പന്തെറിയാനാണ് ഏറെ ബുദ്ധിമുട്ട് തോന്നിയിട്ടുള്ളത്. 2009ൽ ഒരു മത്സരം കളിക്കുമ്പോ തോന്നിയത് ഷെയിൻ വാട്സൺ ആണ് പന്തെറിയാൻ ഏറെ ബുദ്ധിമുട്ടുള്ള ബാറ്റർ എന്നാണ്. എന്നാൽ ഇപ്പോൾ അത് സ്മിത്താണ്. കാരണം, സ്മിത്ത് എങ്ങനെ ബാറ്റ് ചെയ്യുന്നു എന്ന് എനിക്ക് മനസ്സിലായിട്ടില്ല.

ചിലപ്പോൾ ഓഫ്‌സ്റ്റമ്പിനു പുറത്ത് പന്തെറിഞ്ഞാൽ അദ്ദേഹം ലെഗ് സൈഡിലേക്ക്ക് ഫ്ലിക്ക് ചെയ്യും. അപ്പോൾ കാലിലെറിഞ്ഞാൽ കവറിലേക്ക് ഡ്രൈവ് ചെയ്യും. സ്മിത്ത് ബാറ്റ് ചെയ്യുന്നത് മനസ്സിലാക്കാൻ ഞാൻ ബുദ്ധിമുട്ടുകയാണ്.”