ശബരിമലയിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് വിലക്കുമായി ഹൈക്കോടതി

single-img
26 November 2021

ശബരിമലയിലെ പ്രധാന തീർത്ഥാടന സ്ഥലങ്ങളായ ശബരിമല, പമ്പ, നിലയ്‌ക്കൽ എന്നിവിടങ്ങളിൽ ചുമട്ടുതൊഴിലാളി യൂണിയനുകൾക്ക് പ്രവർത്തന വിലക്കുമായി കേരളാ ഹൈക്കോടതി. പുതിയ തീരുമാന പ്രകാരം തൊഴിലാളി യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശം ഉണ്ടായിരിക്കില്ല.

പകരം സാധനങ്ങൾ ദേവസ്വംബോർ‌ഡിനോ കരാറുകാർക്കോ ഇവിടങ്ങളിൽ ഇറക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടൊപ്പം, സാധനങ്ങൾ കയ‌റ്റുന്നതും ഇറക്കുന്നതും തടയാൻ യൂണിയനുകൾക്ക് അവകാശമില്ലെന്നും ഇക്കാര്യങ്ങൾ പൊലീസ് മേധാവി ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.

ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചായിരുന്നു ഹൈക്കോടതി ഇങ്ങനെ ഉത്തരവിട്ടത്. നേരത്തെശബരിമലയിൽ ഹലാൽ സർട്ടിഫിക്ക‌റ്റുള‌ള ശർക്കര അപ്പം,​ അരവണ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു എന്ന് ആരോപിച്ച് ശബരിമല കർമ്മസമിതി ജനറൽ കൺവീനർ എസ്ജെ.കെ കുമാർ സമർപ്പിച്ച ഹർജിയിൽ എന്താണ് ഹലാൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നതെന്ന് കോടതി ചോദിച്ചു. ഈ കേസ് വ്യാഴാഴ്‌ച കോടതി പരിഗണിക്കും.