കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും; മോഫിയയുടെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

single-img
26 November 2021

ഭര്‍തൃപീഡനത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണിന്റെ പിതാവുമായി ഫോണിൽ സംസാരിച്ച് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍.

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മാതാപിതാക്കൾക്ക് മുഖ്യമന്ത്രി ഉറപ്പുനൽകി. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചത്. അതേസമയം, മുഖ്യമന്ത്രിയുടെ ഉറപ്പിൽ ആശ്വാസമുണ്ടെന്ന് മോഫിയയുടെ പിതാവ് ദിൽഷാദും മാതാവും പറഞ്ഞു.

സംഭവത്തിൽ കുറ്റക്കാരനായ സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ മോഫിയ പര്‍വീൺ ആത്മഹത്യ ചെയ്ത സംഭവം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കുകയാണ്.