ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നൻ; മുകേഷ് അംബാനിയെ മറികടന്ന്​ അദാനി

single-img
25 November 2021

റിലയന്‍സ് സ്ഥാപനങ്ങളുടെ മേധാവി മുകേഷ് അംബാനിയെ പിന്നിലാക്കി ഇന്ത്യൻ വ്യവസായി ഗൗതം അദാനി ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ സമ്പന്നനായി മാറിയതായി ഇക്കണോമിക്​ ടൈംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. അദാനി എന്റർപ്രൈസസ്, അദാനി പോർട്‌സ് ആൻഡ് ലോജിസ്റ്റിക്‌സ്, അദാനി പവർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ഗ്യാസ് തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് അദാനി ഗ്രൂപ്പിന് കീഴിൽ ഉള്ളത്.

അവസാന ഒരു വർഷത്തിനിടെ 14.3 ബില്യൺ ഡോളർ മാത്രമാണ് മുകേഷ് അംബാനിക്ക് സമ്പത്തിലേക്ക് കൂട്ടിച്ചേർക്കാനായത്. അതേസമയം, ഈ കാലയളവിൽ 55 ബില്യൺ ഡോളർ സമ്പത്താണ് അദാനി സ്വായത്തമാക്കിയത്.

2020 മാർച്ചിൽ 4.91 ബില്യൺ ഡോളറായിരുന്ന അദാനിയുടെ സമ്പത്ത് ഇപ്പോൾ 83.89 ബില്യൺ യുഎസ് ഡോളറായാണ് കുതിച്ചുയർന്നത്. കഴിഞ്ഞ ഒന്നരവർഷത്തിനിടെ സമ്പത്തിൽ 250 ശതമാനം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടുകൂടിയാണ് മുകേഷ് അംബാനിയെ പിന്നിലാക്കി അദാനി ധനസമ്പത്തിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.