കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമയുടെ അറിവോടെ; റിപ്പോര്‍ട്ട് പുറത്ത്

single-img
25 November 2021

പേരൂര്‍ക്കടയിലെ ദത്ത് വിവാദത്തില്‍ ടി വി അനുപമ ഐഎഎസ് അന്വേഷണ ശേഷം തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അനുപമയും പിതാവും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോള്‍ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറില്‍ ഉൾപ്പെടുത്തിയിരുന്നു എന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

ഈ കരാറിലെ ഒപ്പുകള്‍ അനുപമയുടേത് തന്നെയെന്നും പരിശോധനയിൽ തിരിച്ചറിഞ്ഞു. അനുപമയുടെ പിതാവ് കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കിയത് അമ്മത്തൊട്ടില്‍ വഴിയാണ്. തൊട്ടിലില്‍ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. അതേസമയം, പിതാവ് ഭീഷണിപ്പെടുത്തിയാണ് കരാറില്‍ ഒപ്പു വെപ്പിച്ചതെന്നാണ് അനുപമ നൽകിയിട്ടുള്ള മൊഴി.