പൊതുമരാമത്ത് റോഡുകൾ കത്രീന കൈഫിന്റെ കവിളുകൾപോലെ ആയിരിക്കണം; വിവാദ പ്രസ്താവനയുമായി രാജസ്ഥാൻ ​ഗതാ​ഗതമന്ത്രി

single-img
24 November 2021

സർക്കാരിന്റെ കീഴിലുള്ള പൊതുമരാമത്ത് റോഡുകൾ ബോളിവുഡ് താരം കത്രീന കൈഫിന്റെ കവിളുകൾ പോലെ ആയിരിക്കണം എന്ന വിവാദ പ്രസ്താവനയുമായി രാജസ്ഥാൻ ​ഗതാ​ഗതമന്ത്രി രാജേന്ദ്ര സിങ് ഗൂഢ. ഇദ്ദേഹത്തിന്റെ വാക്കുകളുമായി വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

കഴിഞ്ഞ ദിവസം സ്വന്തം മണ്ഡലത്തിലെ പൊതുപരിപാടിക്കിടെ മന്ത്രി ഇത്തരത്തിൽ ഒരു വിവാദ പരാമര്‍ശം നടത്തിയത്. മന്ത്രിയുടെ വാക്കുകൾ ഇങ്ങിനെ: ​’എന്റെ മണ്ഡലത്തില്‍, റോഡുകള്‍ നിര്‍മിക്കേണ്ടത് കത്രീനാ കൈഫിന്റെ കവിളുകള്‍ പോലെയാകണം’.

ഇദ്ദേഹത്തിന്റെ മണ്ഡലത്തിലെ ചില ആളുകൾറോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഉടൻതന്നെ വേദിയിലുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയറോട് മന്ത്രി തന്റെ മണ്ഡലത്തിലെ റോഡുകള്‍ കത്രീന കൈഫിന്റെ കവിള്‍തടങ്ങള്‍ പോലെ നിര്‍മ്മിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.