ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം; വാർത്ത വ്യാജമെന്ന് ബിസിസിഐ ട്രഷറര്‍

single-img
24 November 2021

ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ബിസിസിഐ ട്രഷറര്‍. താരങ്ങൾ കഴിക്കേണ്ട ഭക്ഷണം തീരുമാനിക്കുന്നതില്‍ ബിസിസിഐയ്ക്ക് ഒരു പങ്കുമില്ലെന്നും അങ്ങനെ ഒരു നിബന്ധന മുന്നോട്ടുവെച്ചിട്ടില്ലെന്നും ട്രഷറര്‍ അരുണ്‍ ധുമാല്‍ അറിയിച്ചു.

‘ഇത്തരത്തിൽ ഒരു ഒരു കാര്യം ചര്‍ച്ച ചെയ്തിട്ടുപോലുമില്ല. നിലവിൽ ബിസിസിഐ താരങ്ങളുടെ ഡയറ്റുമായി ബന്ധപ്പെട്ട് ഒരു മാര്‍ഗ്ഗനിര്‍ദേശവും മുന്നോട്ടുവെച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ട ഭക്ഷണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഓരോ താരത്തിനുമുണ്ട്. അക്കാര്യത്തിൽ ബിസിസിഐയ്ക്ക് ഒരു റോളുമില്ല’ അരുണ്‍ ധുമാല്‍ പറഞ്ഞു.