ആന്ധ്രയിലെ പ്രളയം; മരണം 59 ആയി; റെയല ചെരിവിലെ നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിർദ്ദേശം

single-img
24 November 2021

ആന്ധ്ര പ്രദേശിലെ പ്രളയത്തിൽ മരണംഇതുവരെ 59 ആയി. ദിവസങ്ങളിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും സംസ്ഥാനത്തെ താഴ്ന്ന മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. വിള്ളൽ കണ്ടെത്തിയ റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിലാണ്.

അതേസമയം, ബലക്ഷയം കണ്ടെത്തിയതോടെ കഡപ്പ ജില്ലയിലെ അന്നമയ അണക്കെട്ടിൽ നിന്ന് കൂടുതൽ വെള്ളം ഇന്ന് തുറന്നുവിട്ടു. നിലവിൽ റെയ്ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിർദേശം തുടരുകയാണ്.

സംസ്ഥാനത്തെ ചിറ്റൂർ നെല്ലൂർ ഉൾപ്പെടെയുള്ള കാർഷിക മേഖലകളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനപ്പെട്ട പാലങ്ങൾ ഉൾപ്പെടെ കുത്തൊഴുക്കിൽ തകർന്നതിനാൽ കിഴക്കൻ ജില്ലകളിൽ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.