ഷിയ ഇസ്‌ലാമിസ്റ്റ് സംഘടന ഹിസ്‌ബൊല്ലയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ച് ഓസ്‌ട്രേലിയ

single-img
24 November 2021

ഇറാന്റെ പിന്തുണയിൽ ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിയ ഇസ്‌ലാമിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടിയും ആയുധ ധാരി സംഘവുമായ ‘ഹിസ്‌ബൊല്ല’യെ ഓസ്‌ട്രേലിയ ഔദ്യോഗികമായി ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചു. സംഘടനയുടെ എല്ലാ യൂണിറ്റിനേയും ഓസ്‌ട്രേലിയ ഭീകരവാദത്തിന്റെ പട്ടികയില്‍ പെടുത്തുകയായിരുന്നു. ഹിസ്‌ബൊല്ലയുടെ മിലിറ്ററി വിഭാഗം 2003 മുതല്‍ തന്നെ രാജ്യത്തെ ഭീകരവാദപട്ടികയില്‍ ഉണ്ടായിരുന്നു.

”ഹിസ്‌ബൊല്ല രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെന്നും പല സ്ഥലങ്ങളിലും തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ നടത്തുകയും സമാനമായ തീവ്രവാദ സംഘടനകള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്നുണ്ട്,” ഓസ്‌ട്രേലിയയുടെ ആഭ്യന്തര മന്ത്രി കാരെന്‍ ആന്‍ഡ്രൂസ് പറഞ്ഞു. പുതിയ പ്രഖ്യാപനം ഉണ്ടായതോടെ ഓസ്‌ട്രേലിയയില്‍, ഹിസ്‌ബൊല്ലയില്‍ അംഗത്വമെടുക്കുന്നതും സംഘടനയ്ക്ക് വേണ്ടി ഫണ്ട് നല്‍കുന്നതും നിരോധിക്കപ്പെടും.