ഉറുമ്പരിച്ച നിലയില്‍ കോവളത്ത് ഹോട്ടലിൽ യുഎസ് പൗരന്‍; നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു

single-img
23 November 2021

വാർദ്ധക്യാവസ്ഥയിലുള്ള അമേരിക്കന്‍ പൗരനെ കോവളത്ത് ഹോട്ടലിൽ ഉറുമ്പരിച്ച നിലയില്‍ കണ്ടെത്തി. ഇര്‍വിന്‍ ഫോക്‌സ്എന്ന് പേരുള്ള 80 കാരനെയ്യ്ണ് കോവളം പീകോക്ക് റോഡിലെ സ്വകാര്യ ലോഡ്ജില്‍ കണ്ടെത്തിയത്. വാര്‍ദ്ധക്യസഹജമായ രോഗങ്ങളാല്‍ അവശ നിലയായിരുന്ന ഇര്‍വിന്‍ ഫോക്‌സിന് സഹായിയായി ഉണ്ടായരുന്ന വിദേശിയായ സുഹൃത്ത് ശ്രീലങ്കയിലേക്ക് ഇദ്ദേഹത്തെ ഉപേക്ഷിച്ചു മടങ്ങിയതോടെ ഇയാള്‍ ഒറ്റക്കാകുകയായിരുന്നു.

വള്ളിക്കാവ് മാതാ അമൃതാനന്ദമയി മഠത്തിലേക്കുള്ള അന്തേവാസിയായാണ് ഇയാള്‍ കേരളത്തിലെത്തിയത്. അവസാന മാര്‍ച്ച് മുതല്‍ കോവളത്ത് താമസിച്ച് വരികയായിരുന്നു.ഹോട്ടൽ മുറിയിൽ പൂര്‍ണമായും കിടപ്പിലായ നിലയില്‍ ഒരാഴ്ചയിലേറെയായി കഴിയുകയായിരുന്നു ഇദ്ദേഹം. ആവശ്യമായ ആഹാരവും മരുന്നും നല്‍കാന്‍പോലും ആരുമില്ലാത്ത അവസ്ഥയായിരുന്നു ഈ ദിവസങ്ങള്‍ പിന്നിട്ടത് എന്നാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച കോവളം പൊലീസ് സ്റ്റേഷനില്‍നിന്ന് പതിവായി നടത്തുന്ന പരിശോധനയ്ക്ക എത്തിയ ഉദ്യോഗസ്ഥരായ ടിബിജു, പ്രീതാലക്ഷ്മി എന്നിവരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് അമേരിക്കൻ സ്വദേശിയുടെ ദുരിതാവസ്ഥ പുറം ലോകമറിഞ്ഞത്.

ഇതിന്റെ പിന്നാലെ കോവളം പൊലീസ് നടത്തിയ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ വിവരം എഫ്ആര്‍ഒയിലും എംബസിക്കും റിപ്പോര്‍ട്ട് ചെയ്യുകയും വിഴിഞ്ഞം സിഎച്ച്.എസ്സി മുഖേന പാലിയം ഇന്ത്യയുടെ സേവനം ലഭ്യമാക്കുകയും ചെയ്തു.

ഇവർ നടത്തിയ പരിശോധനയിലാണ് ഉറുമ്പരിച്ച് വൃത്താകൃതിയിലുള്ള മുറിവ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് വിദേശി താമസിച്ചിരുന്ന ലോഡ്ജുടമക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് കോവളം പൊലീസ്. നിലവിൽ യുഎസ് പൗരന്‍ ഇര്‍വിന്‍ ഫോക്‌സിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ അമേരിക്കന്‍ എംബസിയുമായി ബന്ധപ്പെടും.