കാറിൽ സ്റ്റിക്കറൊട്ടിച്ച് ഇറക്കിയത് നിയമപ്രകാരം പണം നൽകി; മല്ലു ട്രാവലർക്ക് മറുപടിയുമായി ‘കുറുപ്പി’ന്റെ അണിയറപ്രവർത്തകർ

single-img
23 November 2021

‘കുറുപ്പ്’ സിനിമയുടെ പ്രമോഷനായി സ്റ്റിക്കർ പതിപ്പിച്ച കാർ പുറത്തിറക്കിയ വിവാദത്തിൽ മല്ലു ട്രാവലർക്ക് മറുപടിയുമായി സിനിമയുടെ അണിയറപ്രവർത്തകർ. സ്റ്റിക്കർ വർക്ക് നടത്തിയ വാഹനം ഇറക്കിയതിനെ വിമർശിച്ചുകൊണ്ട് മല്ലു ട്രാവലർ രംഗത്ത്വന്നിരുന്നു. പക്ഷെ ഇപ്പോൾ മല്ലുവിന്‍റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ് എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്.

തങ്ങൾ സിനിമയ്ക്കായി കാറിൽ സ്റ്റിക്കറൊട്ടിച്ച് നിരത്തിൽ ഇറക്കിയത് നിയമപ്രകാരം പണം നൽകിയാണെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. പാലക്കാട് ആർടിഒ ഓഫീസിൽ നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം റോഡിൽ ഇറക്കിയത് എന്ന് ഇവർ പറയുന്നു.

സാധാരണക്കാരായ ആളുകൾക്ക് സ്വകാര്യ വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കാനുള്ള അവസരം നൽകാതെ ഒരു സിനിമക്ക് വേണ്ടി ഈ രീതിയിൽ ഒരു നീക്കം നടത്തുന്നത് നിയമവിരുദ്ധമാണെന്നും എല്ലാവർക്കും നിയമം ഒരുപോലെയാകണമെന്നുമാണ് മല്ലു ട്രാവലർ പറഞ്ഞിരുന്നു.