ചിത്തിര സെവ്വാനം: സായ് പല്ലവിയുടെ അനുജത്തിയും സിനിമയിലേക്ക്

single-img
23 November 2021

ദക്ഷിണേന്ത്യയുടെ പ്രിയ നായികയാണ് സായ് പല്ലവി. നിവിൻ നായകനായ പ്രേമം എന്ന മലയാളം ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെ ആരാധകരെ നേടിയ താരമാണ് സായ് പല്ലവി. ഇപ്പോൾ ഇതാ, നടിയുടെ കുടുംബത്തില്‍ നിന്നും സഹോദരി പൂജ കണ്ണനും സിനിമയിലേക്കെത്തുകയാണ്. തമിഴിൽ സ്റ്റണ്ട് സില്‍വ സംവിധാനം ചെയ്യുന്ന ചിത്തിര സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ അഭിനയ രം​ഗത്തേക്കെത്തുന്നത്.

പ്രശസ്ത താരം സമുദ്രക്കനിയാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ താരം റിമ കല്ലിങ്കലും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഈ സിനിമയുടെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. സംവിധായകന്‍ എഎല്‍ വിജയുടെ തിങ്ക് ബി​ഗ് സ്റ്റുഡിയോ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥയും വിജയിന്റേതാണ്. ഡിസംബര്‍ 3ന് സീ 5-ലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തും.