യുപിയിലെ യമുന എക്‌സ്‌പ്രസ്‌ വേയുടെ പേര്‌ മാറ്റുന്നു; നൽകുന്നത് അടല്‍ ബിഹാരി വാജ്‌പേയുടെ പേര്

single-img
23 November 2021

യുപിയിലെ യമുന എക്‌സ്‌പ്രസ്‌ വേയുടെ പേര്‌ മാറ്റുമെന്ന്‌ സൂചനകള്‍ . രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ പേരാണ്‌ പുതിയതായി നല്‍കാന്‍ സാധ്യത. ഈ മാസം 25 ന്‌ നടക്കുന്ന ജെവാറിലെ നോയ്‌ഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിനിടെയാവും പേരുമാറ്റവും നടക്കുക.

ആ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, യുപി സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ഉന്നത ബിജെപി നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 2022ൽ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്‌ നിയമസഭാ തിരഞ്ഞൈടുപ്പിന്‌ മുന്നോടിയായാണ്‌ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായുള്ള നോയ്‌ഡ വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ്‌ ഇപ്പോൾ നടത്തുന്നത്‌.

സംസ്ഥാനത്തെ ഗ്രേറ്റര്‍ നോയ്‌ഡയേയും ആഗ്രയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗപാതയാണ്‌ ഇത്‌. ആറുവരിപ്പാതയായ ഇത്‌ യമുന എക്‌സ്‌പ്രസ്‌ വേ ഇന്ത്യയിലെ തന്നെ ദൈര്‍ഘ്യമേറിയ അതിവേഗ പാതകളില്‍ ഒന്നാണ്‌.