ഹലാൽ വിവാദം: ഭക്ഷണത്തിന് മതമില്ല എന്ന മുദ്രാവാക്യവുമായി ഫുഡ് സ്ട്രീറ്റ് സംഘ‌ടിപ്പിക്കാൻ ഡിവൈഎഫ്ഐ

single-img
23 November 2021

കേരളത്തിൽ അടുത്തകാലത്തായി ചർച്ചയാകുന്ന ഹലാൽ ഭക്ഷണ വിവാദത്തിൽ ‘ഭക്ഷണത്തിന് മതമില്ല’ എന്ന മുദ്രാവാക്യത്തോടെ ഫുഡ് സ്ട്രീറ്റ് സംഘ‌ടിപ്പിക്കാൻ ഡിവൈഎഫ്ഐ ഒരുങ്ങുന്നു. നമ്മുടെ നാടിനെ വിഭജിക്കുന്ന ആർഎസ്എസിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാ​ഗ്രത പുലർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നതെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം ഫേസ്ബുക്കിൽ എഴുതി.

സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിൽ നാളെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഹലാൽ വിവാദം കത്തിപ്പടർന്നിരുന്നു. ഹലാല്‍ വിവാദത്തെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള നീക്കമെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞാ ദിവസം പ്രതികരിച്ചത്.