ഹലാൽ വിവാദം ഉയർത്തിവിടുന്നത് ബോധപൂർവ്വം വർഗീയത ആളിക്കത്തിക്കാൻ: രമേശ് ചെന്നിത്തല

single-img
22 November 2021
Ramesh Chennithala against CPM

കേരളത്തിൽ ഇപ്പോൾ ഹലാൽ വിവാദം ഉയർത്തിവിടുന്നത് ബോധപൂർവ്വം വർഗീയത ആളിക്കത്തിക്കാനെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഈ നീക്കത്തിന് ശക്തമായി എതിർക്കേണ്ട മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ഉത്തരേന്ത്യയിൽ പയറ്റി പരാജയപ്പെട്ട ഹലാൽ വിവാദം കേരളത്തിൽ ഉണ്ടാക്കുന്നതിന്റെ പിന്നിൽ ജനങ്ങളെ ബോധപൂർവ്വം ഭിന്നിപ്പിക്കാനുള്ള തന്ത്രമാണ്.

ഈ ശ്രമങ്ങളെ മുളയിലെ നുള്ളണം. ഒരു വിഷയം അല്ലാത്ത കാര്യം വിവാദമാക്കാൻ സി പി എമ്മും കൂട്ട്നിൽക്കുകയാണ്. യുഡിഎഫ് വട്ടിയൂർക്കാവ് നിയോജക മണ്ഡലം കൺവൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കവേ ചെന്നിത്തല പറഞ്ഞു.

കോവിഡിൻ്റെ സന്തതിയായ പിണറായി വിജയൻ സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു. സംസ്ഥാനത്തെ ജനങ്ങൾ നിരാശയിലാണ് .വെറും ആറ് മാസം കൊണ്ട് ജനവിരുദ്ധ സർക്കാരായി മാറി. വിലക്കയറ്റo മൂലം ജനങ്ങൾ പൊറുതിമുട്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.