ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടും; ഇരട്ട ചങ്കന് ധൈര്യമുണ്ടോ എന്ന് റിജില്‍ മാക്കുറ്റി

single-img
22 November 2021

സമീപ ദിവസങ്ങളിൽ സംസ്ഥാനത്താകെ ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ത്തി സംസാരിക്കുന്ന ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ജനപക്ഷം നേതാവ് പി സി ജോര്‍ജിനും എതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി രംഗത്തെത്തി. കേരളം രക്ഷപ്പൈടാന്‍ ചെയ്യേണ്ട കാര്യം എന്നപേരിൽ റിജില്‍ മാക്കുറ്റി ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചു.

‘ഈ രണ്ട് വിഷ ജന്തുക്കളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാല്‍ കേരളം രക്ഷപ്പെടും.അതിനുള്ള തന്റേടം ഇരട്ട ചങ്കന് ഉണ്ടോ?’ എന്ന ചോദ്യത്തിനൊപ്പം കെ സുരേന്ദ്രന്റേയും പി സി ജോര്‍ജിന്റേയും ചിത്രം അദ്ദേഹം പങ്കുവെക്കുകയും ചെയ്തു.

നേരത്തെ ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ത്തി മുന്നോട്ടുപോകുന്ന ബി ജെ പി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും സി പി എമ്മും രംഗത്തുവന്നിരുന്നു.

https://www.facebook.com/Rijilchandranmakkutty/posts/441880064159820