പ്രണയ നൈരാശ്യം; വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു

single-img
22 November 2021

പ്രണയ നൈരാശ്യം കാരണം വയനാട്ടില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. വയനാട് ജില്ലയിലെ ലക്കിടി ഓറിയന്റല്‍ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിക്കാണ് യുവാവിന്റെ ആക്രമണത്തിൽ മുഖത്ത് കുത്തേറ്റത്.

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയായ ദീപുവിനെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയാണ് കത്തി കൊണ്ടുള്ള ആക്രമണത്തിന് ഇരയായത്. ലക്കിടി കോളേജിന് സമീപം സുഹൃത്തിന്റെ ബൈക്കിലെത്തി ദീപു പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മുഖത്ത് നിരവധി മുറിവുകളുണ്ടെന്നാണ് വിവരം.

നിലവിൽ പെണ്‍കുട്ടിയെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നാലെ കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച ദീപുവിനെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.