ദത്ത് വിവാദം;കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ നടപടികൾ ഇന്ന് ആരംഭിക്കാൻ സാധ്യത

single-img
22 November 2021

മാതാവ് അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ ഡിഎൻഎ പരിശോധനാ നടപടികൾ ഇന്ന് ആരംഭിക്കാൻ സാധ്യത. അനുപമയ്ക്ക് കുട്ടിയെ തിരികെ നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി ആണ് പരിശോധന.

ഇന്ന് അജിത്തിന്റെയും അനുപമയുടെയും സാംപിളുകളെടുക്കലാണ് ആദ്യം ചെയ്യുക. പരിശോധനാഫലം നൽകുന്നതടക്കം രണ്ട് ദിവസത്തിനുള്ളിൽ നടപടി പൂർത്തീകരിക്കാനാണ് ശ്രമം. തലസ്ഥാനത്തെ രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലായിരിക്കും ഡിഎൻഎ പരിശോധന നടത്തുക

ആന്ധ്ര പ്രദേശിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ തിരികെയെത്തിച്ച കുഞ്ഞിനെ നിർമലാ ഭവൻ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. എന്നാൽ കുഞ്ഞിനെ കാണണമെന്നാവശ്യപ്പെട്ട് അനുപമ കത്ത് നൽകിയിരുന്നുവെങ്കിലും ഇത് നിലവിൽ അനുവദിച്ചിട്ടില്ല.