മുല്ലപ്പെരിയാർ: സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ക്കും

single-img
21 November 2021

സമീപ മഴ കുറഞ്ഞെങ്കിലും ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഇപ്പോഴും തുടരുകയാണ്. അതിനാൽ കൂടുതല്‍ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് താഴുന്നില്ല. അവസാനം വിവരം ലഭിക്കുമ്പോള്‍, 2399.98 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

ഇപ്പോൾ ചെറുതോണി അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ എണ്‍പതിനായിരം ലിറ്റര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരവും ഇന്ന് നടക്കും.

11 മണിക്കാണ്കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ക്കുന്നത്. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെ നാല് കിലോമീറ്റര്‍ നീളത്തിലാണ് മനുഷ്യച്ചങ്ങല. വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം, പുതിയ ഡാമിന് വേണ്ടി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ചൂണ്ടിയാണ് സമരം. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി സമരം ഉദ്ഘാടനം ചെയ്യും.