ഹലാൽ ഹോട്ടലുകളില്‍ തുപ്പുന്നുണ്ടെന്ന് ഞാൻ പറഞ്ഞ വീഡിയോ കാണിക്കൂ; മാധ്യമ പ്രവർത്തകരോട് കെ സുരേന്ദ്രന്‍

single-img
20 November 2021

നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ഹലാൽ ഹോട്ടലുകളിലൂടെ ശ്രമിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിൽ ഇനി ഹലാല്‍ ഭക്ഷണമാണ് വരാന്‍ പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.‘ഹലാല്‍ ഹോട്ടലുകള്‍ എന്ന പേരിൽ നമ്മുടെ നാട്ടില്‍ വേര്‍തിരിവുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്.

അവിടെ മൊയ്ലിയാര്‍മാര്‍ തുപ്പുന്നതാണ് ഹലാല്‍ ഭക്ഷണം. ഇത് കഴിക്കേണ്ടവര്‍ക്ക് കഴിക്കാമെന്നും ആളുകള്‍ക്കിടയില്‍ വിഭജനമുണ്ടാക്കാനാണ് ഹലാല്‍ ഹോട്ടല്‍ സങ്കല്‍പ്പം,’ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം,ഇവിടെ ബ്രാഹ്മിണ്‍സ് ഹോട്ടലുകള്‍ നടത്തുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അവിടെ തുപ്പുന്നുണ്ടോ എന്നായിരുന്നു സുരേന്ദ്രൻ നൽകിയ മറുപടി.

അങ്ങിനെയാണെങ്കിൽ സംസ്ഥാനത്തെ ഹലാല്‍ ഹോട്ടലുകളില്‍ തുപ്പുന്നുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചുചോദിച്ചപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും ഹോട്ടലുകളില്‍ തുപ്പുന്നുണ്ടെന്ന് താന്‍ പറഞ്ഞ വീഡിയോ കാണിക്കാനും അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ വെല്ലുവിളിച്ചു. പിന്നാലെ സുരേന്ദ്രന്റെ പ്രസംഗത്തിന്റെ വീഡിയോ ഒരു മാധ്യമപ്രവര്‍ത്തകന്‍ കാണിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

ആരാണ് ഇയാൾ എന്നാണ് വീഡിയോ കാണിച്ച മാധ്യമപ്രവര്‍ത്തകനോട് അദ്ദേഹം പറഞ്ഞത്. ഇതോടൊപ്പം തന്നെ, കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമം പിന്‍വലിക്കല്‍ തീരുമാനം മുട്ടുമടക്കിയതാണോ മുട്ടടിക്കുന്നതാണോ എന്ന് വരും ദിവസങ്ങളില്‍ കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞു.