അടുത്ത സീസണിൽ രണ്ട് ടീമുകൾ കൂടി; ഐപിഎൽ ഇന്ത്യയിൽ തന്നെ നടത്തും: ജയ് ഷാ

single-img
20 November 2021

ഇന്ത്യൻ പ്രീമിയർ ലീഗ് 15ാ൦ സീസൺ ഇന്ത്യയിൽ വെച്ച് തന്നെ നടത്തുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചെന്നൈയിൽ ഇത്തവണത്തെ ഐപിഎൽ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ സൂപ്പര്‍ കിംഗ്‌സിന്റെ കിരീട വിജയാഘോഷത്തില്‍ പങ്കെടുക്കവേയാണ് ജയ് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

വരുന്ന സീസണിൽ ലക്‌നൗ, അഹമ്മദാബാദ് ടീമുകള്‍ കൂടി ചേരുന്നതോടെ ടൂര്‍ണമെന്റ് ഇരട്ടി ആവേശത്തിലാകുമെന്നും ജയ് ഷാ പറഞ്ഞു. “ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കളിക്കുന്നത് കാണാനാണ് എല്ലാവരും കാത്തിരിക്കുന്നതെന്ന് അറിയാം. ആരാധകർക്ക് ആ നിമിഷം അകലെയല്ല, പതിനഞ്ചാം സീസണ്‍ ഐപിഎല്‍ ഇന്ത്യയിൽ അരങ്ങേറുമ്പോൾ നിങ്ങൾക്ക് ആ നിമിഷം നേരിട്ട് അനുഭവിക്കാം.” ജയ് ഷാ പറഞ്ഞു.