അനുപമയുടെ കുഞ്ഞിനെ തിരികെയെത്തിക്കൽ; ഉദ്യോഗസഥർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു

single-img
20 November 2021

മാതാവിന്റെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ തിരികെയെത്തിക്കാൻ ഉദ്യോഗസഥർ ഹൈദരാബാദിലേക്ക് പുറപ്പെട്ടു . പോലീസിൽ നിന്നും മൂന്നുപേരും ശിശുക്ഷേമ സമിതിയിലെ ഒരു ഉദ്യോഗസ്ഥയുമാണ് സംഘത്തിലുള്ളത്.

ഇവർ കുഞ്ഞിനെ ദത്തെടുത്ത ആന്ധ്രയിലെ മാതാപിതാക്കളില്‍ നിന്നും കുട്ടിയെ ഇന്ന് തന്നെ ഏറ്റെടുത്തേക്കുമെന്നാണ് വിവരം. തുടർന്ന് കു‍ഞ്ഞ് തിരുവനന്തപുരത്ത് എത്തിയാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ് സംരക്ഷണ ചുമതല. ഇവിടെവെച്ചു കുഞ്ഞിന്‍റെ ഡിഎന്‍എ പരിശോധന നടത്തും.

നേരത്തെ, അടുത്ത അഞ്ച് ദിവസത്തിനകം കുഞ്ഞിനെ കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി കഴിഞ്ഞ വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് സംരക്ഷണ ചുമതല. ആന്ധ്രാ പൊലീസും കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കും.